|    Oct 22 Sun, 2017 3:03 am
Home   >  Kerala   >  

ആതിരയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതം

Published : 14th July 2017 | Posted By: G.A.G

ഉദുമ: കരിപ്പൊടി കണിയംപാടിയിലെ ആതിര(23)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ 10നാണ് യുവതിയെ  കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ എഴുതി വച്ച 15 പേജുള്ള കത്ത് കണ്ടെത്തിയിരുന്നു. താന്‍ ഇസ് ലാം മതത്തില്‍ ചേരാന്‍ പോകുന്നുവെന്നാണ് കത്തില്‍ എഴുതിയിരുന്നത്.
ആതിരയുടെ സഹോദരനെ കഴിഞ്ഞ ദിവസം പോലിസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഒത്താശയോടെയാണ് പെണ്‍കുട്ടി പോയതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അന്വേഷണം മൈസൂരിലേക്ക് നീട്ടിയിട്ടുണ്ട്. ആതിരയുടെ ചില കൂട്ടുകാരികളെയും ചോദ്യം ചെയ്യുന്നതിനായി പോലിസ് വിളിപ്പിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. കോളജില്‍ ബിരുദാനന്തര വിദ്യാര്‍ഥിനിയായിരുന്ന ആതിര കാസര്‍കോട്ടെ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിജിഡിസിഎക്കും പഠിച്ചുവരികയായിരുന്നു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി ഊഹോപോഹങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂട്ടുകാരികളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പോലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വളപട്ടണം ടവര്‍ കാണിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ആതിര പാസ്‌പോര്‍ട്ട് എടുത്തിട്ടില്ലെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവര്‍ത്തനത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതെങ്കിലും ആരുടേയെങ്കിലും പ്രേരണയുണ്ടോ എന്നാണ് പോലിസ് അന്വേഷിക്കുന്നത്. യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹേബിയസ്് കോര്‍പസ് ഹരജി ഫയല്‍ ചെയ്യാനും ബന്ധുക്കള്‍ തീരുമാനിച്ചിട്ടുണ്ട്. യുവതിയുടെ മുറിയില്‍ നിന്ന് വിശുദ്ധഖുര്‍ആന്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക