|    Jul 22 Sun, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആതിരയും ഭീഷണി നേരിട്ടിരുന്നതായി ശ്വേത

Published : 26th September 2017 | Posted By: fsq

തൃശൂര്‍: ഇസ്‌ലാം മതം സ്വീകരിച്ചതോടെ വിവാദ നായികയായി മാറിയ കാസര്‍കോട് സ്വദേശി ആതിരയ്ക്കും യോഗാ കേന്ദ്രത്തില്‍ പീഡനം നേരിട്ടതായി കേന്ദ്രത്തില്‍ നിന്ന് തന്ത്രപരമായി രക്ഷപ്പെട്ട ശ്വേതയുടെ വെളിപ്പെടുത്തല്‍. യോഗാ കേന്ദ്രത്തിലെ 15 പേരടങ്ങുന്ന സംഘമാണ് മര്‍ദനങ്ങള്‍ക്ക് പിന്നിലെന്നും യുവതി പറഞ്ഞു. ജൂലൈ 31ന് തന്നെ കേന്ദ്രത്തിലെത്തിച്ച അന്നു തന്നെയാണ് ആതിരയേയും അവിടെ എത്തിച്ചത്. 22 ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കേന്ദ്രത്തിലെ പീഡനങ്ങളെല്ലാം ആതിരയെ തളര്‍ത്തിയിരുന്നു. കേന്ദ്രത്തില്‍ ശക്തമായ നിരീക്ഷണമുണ്ടായിരുന്നതുകൊണ്ട് പകല്‍ സമയങ്ങളില്‍ സംസാരിക്കാറില്ല. രാത്രി കിടക്കുമ്പോള്‍ പുതപ്പിനുള്ളില്‍ വച്ചായിരുന്നു എല്ലാവരും പരസ്പരം സംസാരിച്ചിരുന്നത്. ആതിര സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അതില്‍ ഉറച്ചു നില്‍ക്കുമെന്നും തന്നോട് പറഞ്ഞിരുന്നു. യോഗാ കേന്ദ്രത്തിലെ രീതികളൊന്നും ആതിരക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഖുര്‍ആനിലേയും ബൈബിളിലേയും ചില വചനങ്ങള്‍ മാത്രം കാണിച്ച് ആ മതങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം ഉണ്ടായി. രാവിലെ നടക്കുന്ന ക്ലാസുകളില്‍ പ്രധാനമായും ഇത്തരം വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ഇതിനെ വിമര്‍ശിക്കുന്നവരെ രഹസ്യമായി ഭീഷണിപ്പെടുത്തും. മൂന്ന് ദിവസത്തിനുള്ളില്‍ മനസ്സ് മാറ്റുമെന്ന് പറഞ്ഞായിരുന്നു കേന്ദ്രത്തിലെത്തിച്ചിരുന്നത്. മനസ്സ് മാറുന്നത് വരെ ക്രൂരമായ പീഡനം തുടരും. ആഗസ്ത് 22ന് താന്‍ യോഗാ കേന്ദ്രത്തില്‍ നിന്ന് മടങ്ങുന്ന ദിവസംവരെ ആതിരയുമായി സംസാരിച്ചിരുന്നു. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇസ്്‌ലാമില്‍ ഉറച്ചുനില്‍ക്കുമെന്നും ആതിര പറഞ്ഞിരുന്നു. താന്‍ പോന്നതിന് ശേഷം ഒരുമാസത്തോളം ആതിരയെ അവിടെ താമസിപ്പിച്ചിരുന്നതായും ശ്വേത പറഞ്ഞു. ഇസ്‌ലാമില്‍ ചേരാന്‍ പോവുന്നു എന്ന് കത്തെഴുതിവച്ച് കഴിഞ്ഞ ജൂലൈ 10നാണ് കാസര്‍കോട് ഉദുമ സ്വദേശി ആതിര വീടുവിട്ടത്. ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്ന് ആതിരയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇതിന് ശേഷമാണ് ആതിരയെ തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിലെത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss