|    Oct 20 Fri, 2017 9:51 pm
FLASH NEWS

ആതിരപ്പിള്ളി വെള്ളച്ചാട്ടം : വ്യൂ പോയിന്റിലെ സംരക്ഷണവേലി അപകടാവസ്ഥയില്‍

Published : 15th July 2017 | Posted By: fsq

 

ചാലക്കുടി: ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വ്യൂ-പോയിന്റിലെ സംരക്ഷണ വേലി തകര്‍ന്ന് അപകടകെണിയാകുന്നു. റോഡില്‍ നിന്നും വെള്ളച്ചാട്ടം നേരിട്ടാസ്വദിക്കുന്നിടത്ത് സഞ്ചാരികളുടെ സുരക്ഷക്കായി കെട്ടിയ വേലിയാണ് തകര്‍ന്ന് അപകട ഭീഷണിയാകുന്നത്. വേലി തകര്‍ന്ന് ഒരു വര്‍ഷത്തോളമായിട്ടും ഇത് പുനര്‍ നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. നൂറ് കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. വ്യൂ പോയന്റില്‍ നില്‍ക്കുന്നവര്‍ക്ക് കാലൊന്ന് പിഴച്ചാല്‍ വന്‍ഗര്‍ത്തത്തിലേക്കായിരിക്കും ചെന്ന് പതിക്കുക. വെള്ളച്ചാട്ടത്തിനരികിലേക്കുള്ള നടപ്പാതയും ഇവിടത്തെ കൈവരികളും തകര്‍ന്ന നിലയിലാണ്. ഇവയും ഇതുവരേയും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. ലക്ഷങ്ങളുടെ വരുമാനം സഞ്ചാരികളില്‍ നിന്നായി ഇവിടെ ലഭിക്കുമ്പോഴും സഞ്ചാരികളുടെ സുരക്ഷക്കായുള്ള ഒരു കാര്യവും ഇവിടെ നടപ്പിലാക്കുന്നില്ല. സഞ്ചാരികള്‍ക്ക് മതിയായ പാര്‍ക്കിഗ് സൗകര്യം ഇവിടെയൊരുക്കാത്തതിനെ തുടര്‍ന്ന് റോഡരികിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതേ തുര്‍ന്ന് ഈ അന്തര്‍ സംസ്ഥാന പാതയില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെത്തുന്നവര്‍ക്ക് എന്തെങ്കിലും ദേഹാസ്വസ്ഥ്യം അനുഭപ്പെട്ടാല്‍ പ്രാഥമിക ചികിത്സ നല്‍കാനും ഇവിടെ മതിയായ സംവിധാനമില്ല. മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ചാലക്കുടിയിലെത്തിച്ചാലെ ചികിത്സ ലഭിക്കൂ. സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന സംവിധാനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആവശ്യമുയരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക