|    Aug 17 Thu, 2017 5:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആതിരപ്പിള്ളി : പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി- മന്ത്രി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം എം മണി നിയമസഭയില്‍ അറിയിച്ചു. വനസംരക്ഷണ നിയമപ്രകാരം ഭൂമി വനേതരപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കെഎസ്ഇബി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതിയുമായി സര്‍ക്കാര്‍ വീണ്ടും മുന്നോട്ടുവരുന്നത് ജനതാല്‍പര്യത്തെ മുന്‍നിര്‍ത്തിയല്ലെന്നും വൈദ്യുതി ബോര്‍ഡില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കരാര്‍ ലോബിയുടെ സമ്മര്‍ദങ്ങള്‍ക്കു വഴിപ്പെട്ടാണെന്നും വി എം സുധീരന്‍ ആരോപിച്ചു. ഇത്തരം നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക