|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആതിരപ്പിള്ളി പദ്ധതി സമവായമാകുമ്പോള്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി ; വനം നഷ്ടപ്പെടുന്നത് വലിയ കാര്യമല്ല

Published : 21st March 2017 | Posted By: fsq

 

തൃശൂര്‍: ആതിരപ്പിള്ളി പദ്ധതി അജണ്ടയിലുണ്ടെന്നും അടിച്ചേല്‍പ്പിക്കില്ലെന്നും സമവായമാവുമ്പോള്‍ നടപ്പാക്കുമെന്നും വൈദ്യുതി മന്ത്രി എം എം മണി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിക്കുള്ളില്‍നിന്നും വിവിധ സംഘടനകളില്‍നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ നിര്‍ബന്ധബുദ്ധിയോടെ പദ്ധതി നടപ്പാക്കില്ല. അതേസമയം സമവായമുണ്ടാവുമ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല. കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് ആതിരപ്പിള്ളി. ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് കേരളം ഉപയോഗിക്കുന്നത്. ആതിരപ്പിള്ളി പദ്ധതി തുടങ്ങുകയാണെങ്കില്‍ കുറച്ചുകൂടി വൈദ്യുതി ഉണ്ടാക്കാം. പദ്ധതിക്കെതിരേ ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍  കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കെ  എം മാണി പദ്ധതിക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുള്ളവരുടെ മനസ്സ് മാറുന്നത് എപ്പോഴാണെന്ന് അറിയില്ല. സൗരോര്‍ജ വൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് ചെലവ് കൂടുതലാണ്. ചെറുകിട ജലസേചന പദ്ധതികളാണ് സംസ്ഥാനത്തിന് അനുയോജ്യം. അതിനാല്‍ ആതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ എം മാണി ഇപ്പോള്‍ പദ്ധതിയെ അനുകൂലിച്ചപോലെ മറ്റുള്ളവരും പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്നും ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക