|    Nov 19 Sun, 2017 11:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല : യുഡിഎഫ്

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ഒരുകാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സമവായം അസ്തമിച്ചതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നിയമസഭയ്ക്ക് നല്‍കിയ ഉറപ്പു പാലിക്കാന്‍ വൈദ്യുതമന്ത്രി തയ്യാറാവണം. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂവെന്നാണ് മന്ത്രി പറഞ്ഞത്. പദ്ധതിയുമായി മുന്നോട്ടുപോവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആതിരപ്പിള്ളിയിലെ ജൈവവൈവിധ്യം തകര്‍ക്കാന്‍ യുഡിഎഫ് അനുവദിക്കില്ല. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും പദ്ധതിയെ എതിര്‍ക്കുകയാണ്. പരിസ്ഥിതി സംഘടനകളും ഇതിനെതിരാണ്. ആതിരപ്പിള്ളി പ്രദേശത്ത് പ്രധാന ആദിവാസി സമുദായമായ കാടര്‍ വിഭാഗവും പദ്ധതിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരെ പറ്റിക്കാനാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് കെഎസ്ഇബി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക