|    Oct 22 Sun, 2017 10:25 am

ആതിരപ്പിള്ളി പദ്ധതിക്കെതിരേ ചുംബനസമരവുമായി സംരക്ഷണസമിതി

Published : 4th April 2016 | Posted By: SMR

ചാലക്കുടി:അതിരപ്പള്ളി പദ്ധതിക്കെതിരേ അതിരപ്പിള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മരങ്ങളെ പ്രതീകാത്മകമായി ചുംബിച്ചുകൊണ്ടുള്ള സമരം നടന്നു.
അതിരപ്പിള്ളി പദ്ധതിയുടെ തറക്കില്ലുടുവാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മൂന്നാര്‍ പെമ്പിളൈ ഒരുമ നേതാവ് ലിസി സണ്ണി പറഞ്ഞു. അതിരപ്പള്ളി സമരത്തിന് പെമ്പിളൈ ഒരുമയുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും ലിസി സണ്ണി പറഞ്ഞു. അതിരപ്പിള്ളിയില്‍ പാര്‍ക്കിങ്ങ് ഏരിയയിലുള്ള മരങ്ങളെ ചുംബിച്ചാണ് സമരം നടത്തിയത്. വിവിധ പാര്‍ട്ടി നേതാക്കളായ ഷോണ്‍ പല്ലിശ്ശേരി, പി എം പുഷ്പാംഗദന്‍, അതിരപ്പിള്ളി സമര നായിക അമ്മിണി, കെ ശിവരാമന്‍, പോള്‍ ആന്റണി, കെ ജെ തോമാസ്,വി എം ടെന്‍സണ്‍, ജോസ് വടക്കുംമ്പാടന്‍, രാജേഷ് അപ്പാട്ട് തുടങ്ങിയവര് സംസാരിച്ചു. നൂറുക്കണക്കിനുപേര്‍ ചുംബന സമരത്തില്‍ പങ്കെടുത്തു. അതേസമയം പോലിസിന്റെ അനുമതിയില്ലാതെ സമരം നടത്തിയത്തിന് കണ്ടാല്‍ അറിയുന്ന അമ്പതുപേര്‍ക്കെതിരെ അതിരപ്പിള്ളി പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക