|    Nov 24 Fri, 2017 5:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആതിരപ്പിള്ളി : ഏകപക്ഷീയമായി നടപ്പാക്കാനാവില്ലെന്ന് വിഎസ്

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നാണ് തന്റെ നേരത്തേയുള്ള നിലപാട്. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ നിലപാട് എടുക്കില്ലെന്നും സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്നും വൈദ്യുതിമന്ത്രി നിയമസഭയില്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫിലെ ഘടകകക്ഷികളും പദ്ധതിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. എന്നിട്ടും പദ്ധതി ആരംഭിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക