|    Oct 20 Fri, 2017 5:05 am
Home   >  Todays Paper  >  Page 5  >  

ആതിരപ്പിള്ളി : ഉമ്മന്‍ ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹം- എ കെ ബാലന്‍

Published : 13th August 2017 | Posted By: fsq

 

വടകര: ആതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എ കെ ബാലന്‍. അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാനൊന്നും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. എന്നാല്‍, ആതിരിപ്പിള്ളി പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി പുതുക്കുക മാത്രമാണ് ചെയ്തത്. എല്ലാ കക്ഷികളിലും ആതിരപ്പിള്ളി പദ്ധതി കാര്യത്തില്‍ വേണ്ട, വേണ്ടണം, വേണം എന്നിങ്ങനെ മൂന്നുപക്ഷക്കാരുണ്ടെന്നും സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസ്സും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന്  കുമ്മനം രാജശേഖരന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക