|    Jan 20 Fri, 2017 12:59 am
FLASH NEWS

ആണ്‍മക്കളുടെ പീഡനത്തില്‍ നിന്നു സംരക്ഷണം തേടി പിതാവ് അധികാരകേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു

Published : 9th December 2015 | Posted By: SMR

പത്തനംതിട്ട: ആണ്‍ മക്കളുടെ പീഡനത്തില്‍ നിന്നും സംരക്ഷണം തേടി എമ്പതുകാരനായ പിതാവും മകളും അധികാര കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു. കൊടുമണ്‍ ചിരണിക്കല്‍ ഐക്കാട് സൗത്ത് ബെഥേല്‍ മന്ദിരത്തില്‍ ജോണ്‍ ചാക്കോയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ജില്ലാ പോലിസ് മേധാവിയുടേതടക്കം ഓഫീസുകളിലടക്കം നിയമപരമായ സംരക്ഷണം തേടി കയറിയിറങ്ങുന്നത്.
1964 മുതല്‍ മുന്നര പതിറ്റാണ്ടിലധികം കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായ ജോണ്‍ ചാക്കോയാണ് സ്വയാര്‍ജ്ജിതമായി സമ്പാദിച്ച ഏഴേക്കര്‍ പുരയിടത്തില്‍ 65 സെന്റ് സ്ഥലവും വീടും ഒഴിച്ചുള്ളവ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കി പീഢനത്തിന് വിധേയനാവുന്നത്. ഇതിനിടയില്‍ 2013ല്‍ ഭാര്യ മരിച്ചതോടെയാണ് മക്കള്‍ തന്നെ സംരക്ഷിക്കുന്നതിന് തയ്യാറാവാതെ വന്നതെന്നും ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് വന്നതോടെ ദാനാധാരം നല്‍കിയ വസ്തുക്കള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി അടൂര്‍ ആര്‍.ഡിഒക്കും അടൂര്‍ മുന്‍സിഫ് കോടതിയിലും പരാതി നല്‍കി. മക്കള്‍ പണത്തിന്റെ സ്വാധീനത്താലും രാഷ്ട്രീയ-പോലിസ് ബന്ധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയില്‍ ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം സി.ഐ. ഇടപ്പെട്ട് പിതാവിനെ വീട്ടില്‍ ജീവിക്കുന്നതിന് സാചര്യം ഒരുക്കണമെന്നും ദേഹോപ്രദ്രവം ചെയ്യരുതെന്നും കാണിച്ച് ഇളയ മകന്‍ ഷാജിയെയും, മരുമകള്‍ ഐക്കാട് മുറിയില്‍ ബഥനി വില്ലയില്‍ മഹിളാമ്മയെയും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലിസ് നിര്‍ദ്ദേശം അവഗണിച്ച് കഴിഞ്ഞ ദിവസം ജോണിനെയും ഭര്‍ത്താവ് ഉപേക്ഷിച്ച് പിതാവിനൊപ്പം കഴിയുന്ന ഇളയ മകളെയും അവരുടെ മകനെയും പുറത്താക്കി വീടു പൂട്ടിയിട്ടു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളില്‍ അന്തിയുറങ്ങുകയാണ് ഈ വൃദ്ധന്‍ ഇപ്പോള്‍. മൂത്ത മകന്‍ സൗദി അറേബ്യയില്‍ റിയാദിലുള്ള ജര്‍മ്മന്‍ കമ്പനിയില്‍ അക്കൗണ്ട്‌സ് വിഭാഗം മാനേജര്‍ ആയ റോജേഷും, ഭാര്യ ലതാ റോജേഷും കൃത്രിമ രേഖകള്‍ ചമച്ച് താമസിച്ചു വന്നിരുന്ന 65 സെന്റ് വീടും സ്ഥലവും കൈക്കലാക്കുകയും ചെയ്തതായും ജോണ്‍ പറയുന്നു. ഇതിനിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനായി ഒരു പോലിസ് സ്‌റ്റേഷന്‍ തന്നെയങ്ങ് രൂപീകരിക്കാമെന്നാണ് പന്തളം സിഐ പരിഹസിക്കുന്നതായും ഈ വൃദ്ധന്‍ പറയുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് തടവറ ഉറപ്പാക്കുന്ന വിധത്തിലുള്ള നിയമസംവിധാനങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍, പണമുള്ളവരുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുന്നതാണ് പതിവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക