|    Jul 23 Mon, 2018 7:47 am
Home   >  National   >  

ആണ്‍കുട്ടികളോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു

Published : 20th September 2017 | Posted By: shins

ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിന്റെ പേരില്‍ പിതാവ് മകളെ കഴുത്തു ഞെരിച്ച് കൊന്നു. തെലങ്കാന നല്‍ഗൊണ്ടയിലെ തീധേടു ഗ്രാമത്തിലാണ് സംഭവം. സ്‌കൂള്‍ പരിസരത്ത് മകള്‍ ആണ്‍കുട്ടികളുമായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടതാണ് പിതാവായ നരിംഹയെ പ്രകോപിതനാക്കിയത്. ഒരുപാട് മര്‍ദ്ദിച്ചതിനുശേഷമാണ് പെണ്‍കുട്ടിയെ പിതാവ് കൊലപ്പെടുത്തിയത്. കുടുംബത്തിന് മാനക്കേടുണ്ടാക്കി എന്ന് പറഞ്ഞായിരുന്നു അതിക്രമം. കുട്ടി മരിച്ചെന്ന് മനസ്സിലായതോടെ സംഭവം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ നരിംഹ മൃതദേഹത്തിന് തീയിടുകയും ചെയ്തു. മൃതദേഹത്തിന് തീയിടാന്‍ ഇയാളുടെ ഭാര്യയും കൂട്ടുനിന്നെന്നാണ് റിപോര്‍ട്ട്. മൃതദേഹം ഉടന്‍ സംസ്‌കരിക്കാന്‍ ഇവര്‍ നീക്കം നടത്തിയെങ്കിലും അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ പരിശോധനയില്‍ തീപിടുത്തം മൂലമല്ല കുട്ടി മരിച്ചതെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss