|    Jan 24 Tue, 2017 2:37 am

ആണ്‍കുട്ടികളോടൊപ്പം നീന്താന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ പൗരത്വ അപേക്ഷ സ്വിസ് തള്ളി

Published : 2nd July 2016 | Posted By: sdq

ആണ്‍കുട്ടികളോടൊപ്പം നീന്താന്‍ വിസമ്മതിച്ചതിന് രണ്ടു മുസ്‌ലിം പെണ്‍കുട്ടികളുടെ പൗരത്വ അപേക്ഷ സ്വിസ് അധികൃതര്‍ തള്ളി.
സ്‌കൂളിലെ നിര്‍ബന്ധിത നീന്തല്‍ പരിശീലനത്തിന് ആണ്‍കുട്ടികളോടൊപ്പം ഒരേ നീന്തല്‍ കുളത്തില്‍ നീന്താന്‍ വിസമ്മതിച്ച 12ഉം 14ഉം വയസ്സായ വിദ്യാര്‍ഥികള്‍ക്കാണ് സ്വിറ്റസര്‍ലന്റ് അധികൃതര്‍ പൗരത്വം നിശേദിച്ചതെന്ന് യുഎസ്എ ടിവി റിപ്പോര്‍ട്ട് ചെയ്തു.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് പൗരത്വ അപേക്ഷ തള്ളിയതെന്നാണ് സ്വിസ് പൗരത്വ കമ്മിറ്റി പ്രസിഡന്റ് സ്റ്റീഫന്‍ വെര്‍ളെയുടെ വിശദീകരണം.


നേരത്തെ 2012ല്‍ മകള്‍ നീന്തല്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കാത്തതിന് സ്വസ് അധികൃതര്‍ ഒരു കുടുംബത്തിന് 1500 ഡോളര്‍ പിഴ ചുമത്തിയിരുന്നു.
കൂടാതെ കഴിഞ്ഞ ഏപ്രിലില്‍ വനിതാ ടീച്ചറെ ഹസ്തദാനം ചെയ്യാത്തതിന് 14ഉം 15ഉം വയസ്സായ രണ്ടു വിദ്യാര്‍ഥികളുടെ പൗരത്വ അപേക്ഷ അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 289 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക