|    Sep 23 Sat, 2017 4:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആണ്‍കുഞ്ഞിനെപ്രസവിക്കാത്തതിന് ഭാര്യയെ യുവാവ് കൊലപ്പെടുത്തി

Published : 4th June 2016 | Posted By: SMR

വഡോദര: ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത കുറ്റത്തിന് ഭാര്യയെ ഭര്‍ത്താവ് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ഗുജറാത്തിലെ ഗോധ്രയില്‍ ബാഗിഡോള്‍ ഗ്രാമത്തിലാണു സംഭവം. ഹെതല്‍ പാര്‍മര്‍ എന്ന മുപ്പതുകാരിയെയാണ് ഭര്‍ത്താവ് ജിതേന്ദ്ര കൊലപ്പെടുത്തിയത്. ഇവര്‍ക്ക് നാലു കുട്ടികളുണ്ട്. ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുക പതിവായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ ജിതേന്ദ്രയെ പിടികൂടാന്‍ പോലിസ് ശ്രമിച്ചുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക