|    Jan 18 Wed, 2017 7:17 am
FLASH NEWS

ആണ്‍കുഞ്ഞിനെച്ചൊല്ലി തര്‍ക്കം; ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശം

Published : 28th August 2016 | Posted By: SMR

A-Mother-Refuses

ഹൈദരാബാദ്: ആണ്‍കുഞ്ഞിന്റെ മാതൃ-പിതൃത്വം സംബന്ധിച്ച് രണ്ടു കുടുംബങ്ങള്‍ ഉന്നയിച്ച അവകാശവാദവും തര്‍ക്കവും ഒടുവില്‍ ഡിഎന്‍എ പരിശോധനയിലെത്തി. തെലങ്കാനയിലെ കോട്ടി ആശുപത്രിയിലാണ് സംഭവം.
തന്റെ ഭാര്യ രജിത പ്രസവിച്ച ആണ്‍കുഞ്ഞിന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീ പ്രസവിച്ച പെണ്‍കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ വച്ചുമാറ്റി എന്നാരോപിച്ച് ശത്രുബാബു എന്ന ആള്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ രജിത പെണ്‍കുഞ്ഞിനെ തന്നെയാണ് പ്രസവിച്ചതെന്നും രമാദേവി എന്ന സ്ത്രീയാണ് ആണ്‍കുഞ്ഞിനെ പ്രവസിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ നാലു മിനിറ്റിനകമായിരുന്നു രണ്ടുപേരുടെ പ്രസവവും. ആശുപത്രി ജീവനക്കാര്‍ ആണ്‍കുട്ടിയെ കാണിക്കാന്‍ രമാദേവിയെ വിളിച്ചപ്പോള്‍ രജിതയുടെ ബന്ധുക്കള്‍ കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. രജിത പെണ്‍കുട്ടിയെയാണ് പ്രസവിച്ചതെന്ന് ആശുപത്രി ജീവനക്കാര്‍ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് അവര്‍ ശഠിച്ചു. തര്‍ക്കം അനന്തമായി നീളുകയും മുലപ്പാല്‍ കൊടുക്കാന്‍ ഒരു യുവതി മടികാണിക്കുകയും ചെയ്തതോടെ ഡോക്ടര്‍മാര്‍ കുഴങ്ങി. ആണ്‍കുട്ടിയുടെ യഥാര്‍ഥ രക്ഷിതാക്കള്‍ ആരെന്നറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
തെലങ്കാന സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തുന്ന ഡിഎന്‍എ പരിശോധനാഫലം അറിയാന്‍ ദിവസങ്ങളെടുക്കും. ഡിഎന്‍എ പരിശോധനയ്ക്കായി ബന്ധപ്പെട്ടവരുടെ രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങളും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി സൂപ്രണ്ട് വി രത്‌നകുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 680 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക