|    Mar 24 Fri, 2017 9:42 am
FLASH NEWS

ആണായും പെണ്ണായും

Published : 24th August 2016 | Posted By: SMR

പുരുഷനായി ജനിച്ച ഒരാള്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായതിനുശേഷം ഒരു പൂതി- പെണ്ണാവാന്‍! ഹോര്‍മോണ്‍ ചികില്‍സയുടെ പുഷ്‌കലകാലത്തുണ്ടോ അതിനു പ്രയാസം? ഈ ചികില്‍സ കഴിഞ്ഞാല്‍ രണ്ടു വര്‍ഷം പെണ്‍ജീവിതം നയിക്കണമെന്നുണ്ട്. പക്ഷേ, അതിനിടെ അയാള്‍ക്ക് അതേ ഭാര്യയില്‍ മറ്റൊരു കുഞ്ഞുകൂടി ജനിച്ചു! വിചിത്രമായ ഒരാവശ്യവുമായി അയാള്‍ കോടതിയെ സമീപിച്ചു. ആദ്യജാതന്റെ അച്ഛന്റെ സ്ഥാനത്ത് പേരന്റ് (രക്ഷകര്‍ത്താവ്) എന്നു തന്റെ പേര് റീ രജിസ്റ്റര്‍ ചെയ്യണം. രണ്ടാം കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തന്റെ സെക്‌സ് സ്ത്രീയെന്ന് രേഖപ്പെടുത്തണമെന്നതാണ് മറ്റൊരാവശ്യം. മനുഷ്യാവകാശം, കുടുംബം, സ്വകാര്യത തുടങ്ങി പല അവകാശവാദങ്ങളും അയാള്‍ ഉന്നയിച്ചുവെങ്കിലും ബ്രിട്ടനിലെ സുപ്രധാനമായ ക്വീന്‍സ് കോടതി, വാദിയെ അച്ഛനായി മാത്രമേ അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അതല്ലെങ്കില്‍ കുഞ്ഞിന്റെ അവകാശത്തെ അതു ബാധിക്കുമെന്നുമുള്ള നിലപാടിലാണ്.
ലിംഗനിര്‍ണയാവകാശം, ലിംഗമാറ്റം, കൃത്രിമ ഗര്‍ഭോല്‍പാദനം തുടങ്ങി ആധുനിക കാലത്ത് ശാസ്ത്ര സാങ്കേതിക വികാസം മൂലമുണ്ടായ പല സാധ്യതകളും വ്യത്യസ്തമായ അവകാശവാദങ്ങളുയര്‍ത്തുകയും അവ തമ്മില്‍ നിയമപരമായ സംഘര്‍ഷമുണ്ടാവുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.
നാളെ ഇതൊക്കെ നമ്മുടെ നാട്ടിലും സംഭവിക്കുമെന്നതിലെന്താണു സംശയം?

(Visited 76 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക