|    Oct 23 Tue, 2018 7:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആണവ ശാസ്ത്രജ്ഞന്റെ മൃതദേഹം കണ്ടെത്തി

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആണവ ശാസ്ത്രജ്ഞന്റെ ജീര്‍ണിച്ച മൃതദേഹം വസതിയില്‍ കണ്ടെത്തി. ഇന്ദര്‍പുരിയിലെ യശ്‌വീര്‍ സൂദി (62) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം സൂദിന്റെ മനോവൈകല്യമുള്ള രണ്ട് സഹോദരങ്ങളെയും കണ്ടെത്തി. പുസ ഇന്‍സ്റ്റിറ്റിയൂട്ടിലെ ആണവ ശാസ്ത്രജ്ഞ വകുപ്പില്‍ മുഖ്യ ശാസ്ത്രജ്ഞനായിരുന്നു സൂദ്. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം അഴുകിയ നിലയില്‍ സൂദിന്റെ ക്വാര്‍ട്ടേഴ്‌സില്‍നിന്നു കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss