|    Dec 16 Sat, 2017 12:57 pm
FLASH NEWS
Home   >  News now   >  

ആണവ ഭീഷണിയുണ്ടായാല്‍ മാത്രമെ ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ

Published : 8th May 2016 | Posted By: sdq

Kim Jong Un

രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ മറ്റൊരു ആണവ ഭീഷണി വന്നാല്‍ മാത്രമെ രാജ്യം ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ. ആണവ നിര്‍വ്യാപന നയം തന്റെ രാജ്യം പിന്തുടരുമെന്ന് രാജ്യത്തെ പരമോന്നത നേതാവ് കിം ജോങ്ക് ഉന്‍ പറഞ്ഞു. രാജ്യം ആദ്യം ആണവായുധങ്ങള്‍ ഉപയോഗിക്കില്ല. ശ്ത്രു രാജ്യങ്ങളുമായുള്ള ബന്ധം ഉത്തര കൊറിയ മെച്ചപ്പെടുത്തും. ജനുവരി 9ന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മനോഹരവും ആവേശജനകവുമായിരുന്നുവെന്നും കിം അവകാശപ്പെട്ടു. ഇത് ഉത്തരകൊറിയയുടെ നാലാം ആണവ പരീക്ഷണമായിരുന്നു. അഞ്ചാം ആണവ പരീക്ഷണത്തിന് രാജ്യം സജ്ജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക