|    Sep 21 Thu, 2017 10:43 am
Home   >  Todays Paper  >  page 9  >  

ആണവ പരീക്ഷണങ്ങള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്താന്‍ തയ്യാര്‍: പാകിസ്താന്‍

Published : 13th August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിന് മൊറൊട്ടോറിയം ഏര്‍പ്പെടുത്താന്‍ പാകിസ്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാകിസ്താന്‍ നിലവില്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഏകപക്ഷീയമായി മൊറൊട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉഭയകക്ഷി ധാരണയിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞയാഴ്ച നടന്ന നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ പാകിസ്താന്റെ എന്‍എസ്ജി പ്രവേശനത്തിനുള്ള അപേക്ഷയും മേഖലയിലെ ആണവ വിഷയങ്ങളും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കൂടെ പാകിസ്താനും എന്‍എസ്ജി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ആഗോള ആണവ നിരായുധീകരണ നിയമം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പാകിസ്താന്‍ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. തങ്ങളുടെ വാദങ്ങള്‍ എന്‍എസ്ജി അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ട്. എന്‍എസ്ജി അംഗത്വത്തിന്റെ യോഗ്യതയില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക