|    Nov 18 Sun, 2018 9:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആണവ കരാറില്‍ നിന്നു പിന്‍മാറും: ഇറാന്‍ പ്രസിഡന്റ്‌

Published : 7th July 2018 | Posted By: kasim kzm

വിയന്ന: ആണവ കരാറില്‍ ഇറാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ നിന്നു പിന്‍മാറുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആവര്‍ത്തിച്ചു. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ അന്താരാഷ്ട്ര അറ്റോമിക് ഏജന്‍സി തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു നയങ്ങള്‍ പുനപ്പരിശോധിക്കേണ്ടി വരുമെന്നു ഹസന്‍ റൂഹാനി അറിയിച്ചത്.
സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഇറാന്‍  ആണ്വായുധങ്ങള്‍ ഉപയോഗിക്കുന്നത്. ആണവ കരാര്‍ പാലിക്കുന്നതിന് ഇറാന്‍ കടപ്പെട്ടിരിക്കുന്നു. പക്ഷേ, കരാറിലെ ഇറാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ലോകം പരാജയപ്പെടുകയാണെങ്കില്‍ അതില്‍ നിന്നു പിന്‍മാറേണ്ടിവരുമെന്നും റൂഹാനി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss