|    Jan 17 Tue, 2017 3:31 am
FLASH NEWS

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്താനേക്കാള്‍ പിന്നില്‍

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുള്ളത് പാകിസ്താനിലാണെന്ന് റിപോര്‍ട്ട്. ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ ഏഷ്യയിലെ ആയുധഭീഷണിയെക്കുറിച്ചുള്ള റിപോര്‍ട്ടിലാണ് ഈവിവരം. ഇന്ത്യക്ക് 118ഉം പാകിസ്താന് 130ഉം ചൈനയ്ക്ക് 180 മുതല്‍ 263 വരെയും ആണവായുധങ്ങളാണുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗ്രെഗ് തീല്‍മാന്‍, ഡേവിഡ് ലോഗന്‍ എന്നിവരാണ് ഈ റിപോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയെ ലക്ഷ്യമാക്കിയാണ് പാകിസ്താന്‍ തങ്ങളുടെ ആണവായുധങ്ങള്‍ രൂപ കല്‍പന ചെയ്തത്.
എന്നാല്‍, ഇന്ത്യയുടെ ആണവനയം ലക്ഷ്യം വയ്ക്കുന്നത് ചൈനയെയാണെന്ന വിചിത്രസത്യവും റിപോര്‍ട്ടിലുണ്ട്. ചൈനയാണെങ്കില്‍ അമേരിക്കയെയാണ് ഉന്നംവയ്ക്കുന്നത്. വടക്കന്‍ കൊറിയയില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ ഭീഷണി നേരിടുന്നതിന് അമേരിക്കയും സഖ്യകക്ഷികളും ഏഷ്യയില്‍ ആണവ പ്രതിരോധ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങ ള്‍ പ്രതിരോധിക്കാന്‍ ചൈന മേഖലയില്‍ പൂര്‍ണ പ്രതിരോധ സന്നാഹങ്ങള്‍ നടത്തുന്നത് ഇന്ത്യക്ക് ഭീഷണിയാണെന്നും  റിപോ ര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക