|    Nov 20 Tue, 2018 9:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആണവാക്രമണം : ഉത്തര കൊറിയക്ക് കനത്ത തിരിച്ചടിനല്‍കും- യുഎസ്

Published : 29th October 2017 | Posted By: fsq

 

സോള്‍: ഉത്തര കൊറിയ ആണവ മിസൈല്‍ വിക്ഷേപിക്കുകയാണെങ്കില്‍ ശക്തമായ സൈനിക പ്രതികരണമുണ്ടാവുമെന്ന് യുഎസ് പ്രതിരോധ മേധാവി ജെയിംസ് മാറ്റിസ്. ദക്ഷിണ കൊറിയയന്‍ പ്രതിരോധമന്ത്രി സോങ് യോങ് മൂവുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം തലസ്ഥാനം സോളില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാറ്റിസ്. ആണവ ശേഷിയുള്ള ഉത്തര കൊറിയയെ യുഎസ് അംഗീകരിക്കില്ലെന്നും മാറ്റിസ് വ്യക്തമാക്കി. അബദ്ധങ്ങളൊന്നും ചെയ്യരുത്. യുഎസിനോ സഖ്യകക്ഷികള്‍ക്കു നേര്‍ക്കോ ഉള്ള ഏത് ആക്രമണവും പരാജയപ്പെടുത്തും. അണ്വായുധങ്ങളുടെ ഏത് വിധത്തിലുള്ള ഉപയോഗത്തിനെതിരേയും ശക്തമായ സൈനിക പ്രതിരോധമുണ്ടാവും. ഉത്തര കൊറിയയെ ആണവശക്തിയായി യുഎസ് അംഗീകരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാന്‍പോലുമാവില്ലെന്ന് മാറ്റിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss