|    May 29 Mon, 2017 7:27 am
FLASH NEWS

ആണവറിയാക്ടറുകള്‍ പൂട്ടാന്‍ ഉത്തരവിട്ട് ജപ്പാന്‍ കോടതി

Published : 10th March 2016 | Posted By: SMR

ടോക്കിയോ: പശ്ചിമ ജപ്പാനിലെ കാന്‍സായി ഇലക്‌ട്രോണിക് പവറിന്റ കീഴിലുള്ള തകഹാമയിലെ ഇരട്ട ആണവ റിയാക്ടറുകള്‍ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്. നിലയം സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഓത്സു ജില്ലാകോടതിയുടെ ഉത്തരവ്. ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തത്തിന്റെ അഞ്ചാം വാര്‍ഷികം ആചരിക്കാനിരിക്കെയാണ് ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day