|    Aug 15 Wed, 2018 10:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആണവരഹസ്യം ചോര്‍ത്തിയ ശാസ്ത്രജ്ഞന് വധശിക്ഷ നടപ്പാക്കി

Published : 8th August 2016 | Posted By: SMR

തെഹ്‌റാന്‍: യുഎസിനായി ചാരപ്രവര്‍ത്തനം നടത്തിയതിന് ആണവ ശാസ്ത്രജ്ഞന്‍ ഷഹ്‌റാം അമീരിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍.
രാജ്യത്തുനിന്നുള്ള അതീവരഹസ്യമായ തന്ത്രപ്രധാന വിവരങ്ങള്‍ യുഎസിനു കൈമാറിയതിനാണ് അമീരിയെ തൂക്കിക്കൊന്നതെന്ന് ഇറാന്‍ നിയമവിഭാഗം വക്താവ് ഘുലാം ഹുസയ്ന്‍ മുഹ്‌സെനി എജെ അറിയിച്ചു.
അമീരിയെ 2009ല്‍ സൗദിയില്‍ വച്ചു കാണാതാവുകയും ഒരുവര്‍ഷത്തിനുശേഷം യുഎസില്‍ നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തന്നെ സൗദിയില്‍ നിന്നു തട്ടിക്കൊണ്ടുപോവുകയും സിഐഎ അധികൃതര്‍ ചോദ്യം ചെയ്യുകയുമായിരുന്നെന്നും അവരുടെ കഠിന പീഡനങ്ങളെത്തുടര്‍ന്ന് ഇറാനുമായി ബന്ധപ്പെട്ട ആണവ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നുമായിരുന്നു തിരിച്ചെത്തിയ അമീരി പ്രതികരിച്ചത്.
എന്നാല്‍, സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അമീരി വിവരങ്ങള്‍ കൈമാറിയതെന്ന വാദം തെറ്റാണെന്നു കണ്ടെത്തിയതായി ഇറാന്‍ വ്യക്തമാക്കി. തുടര്‍ന്ന് 2011 മെയില്‍ അമീരിയെ ഇറാനിയന്‍ പോലിസ് തടവിലാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss