|    Oct 16 Tue, 2018 1:20 am
FLASH NEWS

ആഢ്യന്‍ പാറ ജല വൈദ്യുത പദ്ധതി തുരങ്കത്തില്‍ മണ്ണിടിച്ചില്‍; മണ്ണ് നീക്കാന്‍ നടപടിയായില്ല

Published : 25th September 2017 | Posted By: fsq

 

നിലമ്പൂര്‍: ആഢ്യന്‍ പാറ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലെ മണ്ണിടിച്ചിലിലു ണ്ടാ യ മണ്ണ് നീക്കാന്‍ ഇതുവരെ നടപടിയായില്ല. ആദ്യ ടെന്‍ഡറില്‍ മണ്ണു നീക്കാന്‍ അറുപതു ലക്ഷം രൂപവരെയുള്ള ടെണ്ടറാണ് കരാറുകാരില്‍ നിന്നും ലഭിച്ചത്. ഇത് അധിക തുകയായതിനാല്‍ വീണ്ടും ടെന്‍ഡര്‍ നടത്തും. നടപടി വൈകുന്നത് മൂലം ജില്ലയിലെ ആദ്യത്തെ ജല വൈദ്യുത പദ്ധതി നിലച്ചിരിക്കൂകയാണ്.3.5 മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയിലൂടെ ഉല്‍പാദിപ്പിക്കുന്നത്. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലാണ് ഇതേ അളവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയാറുള്ളത്. അതിനാല്‍ തന്നെ വൈദ്യുതി ഉല്‍പാദനം മുടങ്ങിയിരിക്കുന്നത് പദ്ധതിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ് 18നാണു മണ്ണിടിച്ചിലിനെ തുടര്‍ന്ന് തുരങ്കം അടഞ്ഞത്. രണ്ടു കോടി രൂപയാണ് അന്ന് സ്ഥലത്തെത്തിയ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ നഷ്ടം കണക്കാക്കിയത്. മണ്ണ് നീക്കല്‍ പ്രവര്‍ത്തി കൂടി പുര്‍ത്തിയാകുമ്പോള്‍ നഷ്ടത്തിന്റെ തോത് മൂന്നു കോടിയിലേക്കെത്തും. പവര്‍ ഹൗസിന് ഒന്നര കിലോമിറ്റര്‍ മുകളില്‍ മായിന്‍പള്ളിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ കവാടം പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. കാഞ്ഞിരപ്പുഴക്ക് കുറുകെ സ്ഥാപിച്ച ചെക്ക് ഡാമിന് 50 മീറ്റര്‍ മാറിയാണ് അപകടം. 2015 ജൂണ്‍ 28ന് തുരങ്ക നിര്‍മാണത്തിനിടയിലാണ് ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായത്. അന്ന് ദിവസങ്ങള്‍ നീണ്ട് നിന്ന ശ്രമത്തിന്റെ ഫലമായാണു മണ്ണൂം കല്ലും പൂര്‍ണമായി നീക്കിയത്. രണ്ടു ദിവസങ്ങളിലായാണ് അന്ന് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ കവാടം അടയാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും, കനാല്‍ മഴി മരച്ചില്ലകളും മറ്റും വെള്ളത്തിലൂടെ ഒഴുകി ടണലില്‍ കടക്കാതിരിക്കാന്‍ ട്രാഷ് ട്രാക് ഗേറ്റും നിര്‍മിച്ചിട്ടുണ്ട്. അതിന് മുകളിലേക്കാണ് 300 അടി ഉയരത്തില്‍ സ്വകാര്യ ഭൂമിയില്‍ നിന്ന് പാറകളും മണ്ണും പതിച്ചത്. മണ്ണടിയാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചതും സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ രണ്ട് വര്‍ഷമായിട്ടും നടപടി സ്വീകരിക്കാത്തതുമാണു വീണ്ടും മണ്ണിടിച്ചിലിനിടയാക്കിയത്. മഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 25 കോടി രൂപയോളം ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെ ജല വൈദ്യുത, ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി പ്രയോജന പെടുത്തണമെങ്കില്‍ തുരങ്കം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss