|    Jul 16 Mon, 2018 10:17 pm
FLASH NEWS

ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതി : രണ്ടാംഘട്ട പ്രവര്‍ത്തികള്‍ ഊര്‍ജിതം; ഡിസംബറോടെ തുറന്നുകൊടുക്കും

Published : 27th September 2017 | Posted By: fsq

 

നിലമ്പൂര്‍: ആഢ്യന്‍പാറ ജലവൈദ്യുത നിലയത്തിന്റെ  ഭാഗമായ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രാരംഭ പ്രവൃത്തികള്‍ ഊര്‍ജിതമായി.ഡിസംബറോടെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള പ്രവൃത്തികളാണ് നടന്നുവരുന്നത്. ഗാര്‍ഡനിങ്,പെയിന്റിങ്, ടോയ്‌ലെറ്റ് ബ്ലോക്ക്, കൈവരി നിര്‍മാണം എന്നീ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ക്രിംകാസ്‌കേഡ് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. 2016 മാര്‍ച്ച് മൂന്നിനാണ് അന്നത്തെ വൈദ്യുതി വകുപ്പ്മന്ത്രി ആരാടന്‍ മുഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വൈദ്യുതിപ്രദേശത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് കെ.എസ്.ഇ.ബിക്ക് വരുമാനം കൂടി വര്‍ധിപ്പിക്കുകലക്ഷ്യമിട്ടാണ് മൂന്നുകോടിയോളം രൂപചെലവിട്ട് ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.വൈദ്യുതി നിര്‍മാണം  മനസിലാക്കാന്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്ന തടയണയും പെന്‍സ്റ്റോകക് പൈപ്പും ടണലും പവര്‍ ഹൗസുമെല്ലാം സഞ്ചാരികള്‍ക്ക് കാണാനായി തുറന്നു കൊടുക്കുന്ന സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി നിലയമായി ആഢ്യന്‍പാറ മാറുകയാണ്. മറ്റു വൈദ്യുതി നിലയങ്ങളുടെ പദ്ധതി പ്രദേശങ്ങള്‍ നിരോധിത മേഖലയായി കെ.എസ്.ഇ.ബി സംരക്ഷിച്ചുവരികയാണ്. പദ്ധതി പ്രദേശത്തെ രണ്ടര കിലോ മീറ്റര്‍ റോഡ് ടൈലുകള്‍പാകി മനോഹരമാക്കിയിട്ടുണ്ട്. നാഷണല്‍ ഗെയിംസ് വില്ലേജില്‍ ഉപയോഗിച്ച 120000 ടൈല്‍ പുനരുപയോഗം ചെയ്താണ് ചെറുവാഹനത്തിന് യാത്രക്കുള്ള റോഡുകളുടെ നിര്‍മാണം നടത്തിയിട്ടുള്ളത്.  14 പേര്‍ക്കിരിക്കാവുന്ന മലിനീകരണമില്ലാത്ത ബാറ്ററി ബഗ്ഗി വാഹനം ടൂറിസ്റ്റുകള്‍ക്കായി 2016ല്‍ തന്നെ ആഡ്യന്‍പാറയില്‍ എത്തിച്ചിരുന്നുവെങ്കിലും ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്ഥലം എംഎല്‍എപോലും അറിയാതെ കക്കയത്തേക്ക് കടത്തി. ഒരു വര്‍ഷമായിട്ടും തിരികെ കൊണ്ടുവരാന്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബഗ്ഗി വാഹനം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss