|    Jul 17 Tue, 2018 10:47 pm
FLASH NEWS

ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി: മണ്ണിടിച്ചിലില്‍ 1.8 കോടിയുടെ നഷ്ടം

Published : 21st September 2017 | Posted By: fsq

 

നിലമ്പൂര്‍: ആഡ്യന്‍ പാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് തുരങ്കമുഖത്ത്്  പാറവീണ് വൈദ്യുതി ഉത്പാദനം നിര്‍വെച്ചതില്‍ 1.8 കോടി രൂപയുടെ നഷ്ടം വന്നതായി ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കെഎസ്ഇബി സിവില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഈശ്വര്‍ നായിക്കും സംഘവുമാണ് ഇന്നലെ പരിശോധന നടത്തിയത്. വൈദ്യുതി ഉല്‍പാദനം നല്ലരീതിയില്‍ നടന്നുവരുന്നതിനിടെയാണ് മണ്ണിടിഞ്ഞ് പ്രവൃത്തി തടസ്സപ്പെട്ടത്. വൈദ്യുതി ഉല്‍പാദനം നിര്‍ത്തിയതിനാല്‍ അതിന്റെ നഷ്ടവും കണക്കാക്കുമ്പോള്‍ രണ്ടുകോടിക്കു മുകളില്‍ വരും. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ മണ്ണിടിച്ചിലാണ് ഉണ്ടായത്. ടണലിനും മറ്റും തകരാര്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ള പരിശോധനയും നടത്തണം. മണ്ണു നീക്കുന്നതിന് ഷോര്‍ട്ട് ടെന്‍ഡര്‍ നല്‍കണം. മഴശമിച്ചാല്‍ ഒരാഴ്ചക്കകം മണ്ണ്‌നീക്കുന്ന പ്രവൃത്തി ആരംഭിക്കും. എന്നാല്‍ വൈദ്യുദോത്പാദനം പുനരാരംഭിക്കുവാന്‍ ഒന്നരമാസെമെങ്കിലും എടുക്കുമെന്നാവിലയിരുത്തുന്നത്. വലിയ പാറകളും, മണ്ണും തുരങ്കമുഖത്ത് അടഞ്ഞ് കിടക്കുകയാണ്. ഇവ നീക്കം ചെയ്യുകയും, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ഇന്നലെ നടന്ന പരിശോധനയുടെ ലക്ഷ്യം. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പ്രൊജക്ട് എഞ്ചിനീയര്‍മാര്‍ ഉടന്‍ പരിശോധന നടത്തും. തിങ്കളാഴ്ചയാണ് കാഞ്ഞിരപ്പുഴയില്‍ നിന്നും പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്നതിനായി നിര്‍മ്മിച്ച തുരങ്കമുഖത്ത്് വലിയ പാറവീണ് ജലമൊഴുക്ക് തടസ്സപ്പെട്ടത്. രാവിലെ പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് വെള്ളത്തിന്റെ കുറവും ചെളി കലങ്ങിയതും ഉദ്യോഗസ്ഥര്‍ കണ്ടത്. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു കിലോമീറ്ററോളം അകലെ തുരങ്കമുഖത്ത് പെന്‍സ്റ്റോക് പൈപ്പിനു മുകളിലായി വന്‍പാറ വീണു കിടക്കുന്നത് കണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss