|    May 21 Mon, 2018 6:47 pm
FLASH NEWS
Home   >  National   >  

ആഢംബര ജീവിതം: രാജ്യസഭാ എംപിയെ സിപിഎം സസ്‌പെന്റ് ചെയ്തു

Published : 2nd June 2017 | Posted By: mi.ptk

കൊല്‍ക്കത്ത: ആഢംബര ജീവിതം നയിച്ച സിപിഎം രാജ്യസഭാ എംപി റിതബ്രത ബാനര്‍ജിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സിപിഎം ബംഗാള്‍ ഘടകം റിതബ്രതയെ സസ്‌പെന്റ് ചെയ്തത്. കമ്മ്യൂണിസ്റ്റ് ആശയത്തിന് യോജിക്കാത്ത തരത്തില്‍ റിതബ്രത ബാനര്‍ജി ആഢംബര ജീവിതം നയിക്കുന്നുവെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
റിതബ്രതക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, പാര്‍ട്ടി നടപടിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ബാനര്‍ജി പ്രതികരിച്ചു.
വിലകൂടിയ ആപ്പിള്‍ വാച്ച്, മോണ്ട് ബ്ലാങ്ക് പേന തുടങ്ങിയവ ഉപയോഗിക്കുന്ന റിതബ്രത ബാനര്‍ജിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ റിതബ്രതക്കെതിരെ രംഗത്തെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss