|    Aug 21 Mon, 2017 3:53 pm
FLASH NEWS

ആട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികള്‍ കീഴടങ്ങി

Published : 30th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ആട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ ആറുപേര്‍ പോലിസില്‍ കീഴടങ്ങി. സുല്‍ത്താന്‍ ബത്തേരി കരുവള്ളിക്കുന്ന് സ്വദേശി ഷാജഹാന്‍, മൂലങ്കാവ് സ്വദേശികളായ ഷൈജു പൗലോസ്, മുസാഫര്‍, മലപ്പുറം പൂക്കോട്ടൂര്‍ വള്ളുവന്‍പുറം മുസ്തഫ, കരുവള്ളിക്കുന്ന് സ്വദേശി റാഷിദ് ബാബു, കുന്നംകുളം കൊമ്പനൂര്‍ സ്വദേശി സജീര്‍ എന്നിവരാണ് ഇന്നലെ സുല്‍ത്താന്‍ ബത്തേരി എസ്‌ഐ മുമ്പാകെ കീഴടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി കല്ലുവയല്‍ സ്വദേശി അബ്ദുല്‍ നാസറിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഒക്ടോബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഷാജഹാനും സംഘവും ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ കീഴടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക