|    Oct 17 Tue, 2017 6:56 pm
FLASH NEWS
Home   >  Kerala   >  

ആട് കടിച്ച കമ്യൂണിസ്റ്റ്പച്ച ഇനി തളിര്‍ക്കില്ല; കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി

Published : 6th October 2017 | Posted By: shadina sdna


മംബറം: കോടിയേരി ബാലകൃഷ്ണന്റെ ‘ആട്’ പ്രയോഗത്തിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ മറുപടി. ജനരക്ഷായാത്രയുടെ മൂന്നാം ദിവസമായ വ്യാഴാഴ്ച മംബറത്ത് നടന്ന ഉദ്ഘാടന പരിപാടിയിലാണ് കോടിയേരിക്ക് മറുപടിയുമായി സുരേന്ദ്രനെത്തിയത്. അമിത് ഷായുടെ യാത്ര ആട് ഇല കടിക്കുന്നതു പോലെയാണെന്ന് കോടിയേരി പരിഹസിച്ചിരുന്നു.
‘ഒരു സ്ഥലത്തുനിന്ന് ഇല കടിച്ചുതിന്ന് മറ്റൊരിടത്തുപോയി വീണ്ടും ഇല കടിക്കുന്നതാണ് ആടിന്റെ രീതി. അതു പോലെയാണ് അമിത് ഷായുടെ യാത്രയെന്നാണ് കോടിയേരി പറയുന്നത്. ആട് കടിച്ചാല്‍ പിന്നെ ചെടി തളിര്‍ക്കില്ലെന്ന് കോടിയേരി മനസ്സിലാക്കണം. ആട് കടിച്ച കമ്യൂണിസ്റ്റ്പച്ച ഇനി മുരടിച്ചുപോകും. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായെന്ന് പറയുന്ന പിണറായി പാറപ്രത്തുതന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി’ സുരേന്ദ്രന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക