|    Mar 27 Mon, 2017 4:26 pm
FLASH NEWS

ആട് ആന്റണിയുടെ ശിക്ഷാവിധി 27ലേയ്ക്ക് മാറ്റി

Published : 22nd July 2016 | Posted By: mi.ptk

adu-antony

കൊല്ലം:  പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയുടെ ശിക്ഷാവിധി വരുന്ന ബുധനാഴ്ചയിലേയ്ക്ക് മാറ്റി. കോടതി പരിസരത്ത് അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായാല്‍ പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യു വിധി പറയുന്നത് 27ലേയ്ക്ക് മാറ്റുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day