|    Nov 25 Sat, 2017 1:21 pm
FLASH NEWS

ആട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടു പേര്‍ അറസ്റ്റില്‍

Published : 13th August 2017 | Posted By: fsq

 

കൊല്ലം: ആട്ടോറിക്ഷയില്‍ കറങ്ങി നടന്നു വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടു പേര്‍ ആട്ടോ റിക്ഷയുമായി അറസ്റ്റില്‍ പ്രധാനമായും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ  ലക്ഷ്യമിട്ട് ആട്ടോറിക്ഷയില്‍ കറങ്ങി നടന്നു കഞ്ചാവ് വില്‍പനയില്‍ ഏര്‍പ്പെട്ടിരുന്ന ചിതറ മാങ്കോട് വില്ലേജില്‍ തച്ചൂര്‍ ദേശത്ത് ആസിയാ മന്‍സിലില്‍ മാഹീന്‍(34), മാങ്കോട് ഇരപ്പില്‍ തടത്തരകത്ത് വീട്ടില്‍ ദിലീപ്(43) എന്നിവരെ ചടയമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്നും വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 പൊതി കഞ്ചാവും കടത്താന്‍ ഉപയോഗിച്ച ആട്ടോറിക്ഷയും കസ്റ്റഡിയുലെടുത്തു. കല്ലുവെട്ടാംകുഴി കോളനി ഇരപ്പില്‍ഭാഗം എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ആട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പന നടത്തി വരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വിദ്യാര്‍ഥികള്‍ അടക്കം യുവതലമുറയെയാണ്  ഇവര്‍ കഞ്ചാവ് കൊടുത്ത് നശിപ്പിക്കുന്നതെന്ന് വിവരം ലഭിച്ചിരുന്നു. പൊതി ഒന്നിന് 200 രൂപ നിരക്കിലാണ് കച്ചവടം ചെയ്യുന്നതെന്ന്  പ്രതികള്‍ സമ്മതിച്ചു. പ്രൈവറ്റ് രജിസ്‌ട്രേഷനിലുള്ള ആട്ടോറിക്ഷ കഞ്ചാവ് വില്‍പനയ്ക്ക് വേണ്ടി മാത്രമായാണ് ഉപയോഗിക്കുന്നതെന്നും പ്രതികള്‍ സമ്മിതിച്ചിട്ടുണ്ട്. മാഹീന്‍ അരിപ്പയിലുള്ള വീട്ടില്‍ നിന്നും കഞ്ചാവ് വില്‍പനയ്ക്കായിട്ടാമ്  തച്ചൂര്‍ ഭാഗത്തു വന്ന് താമസിക്കുന്നത് എന്ന് ബോധ്യപ്പെട്ടു. അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് അലി, മോഹനന്‍ ആചാരി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സീര്‍, ലിറ്റോ തങ്കച്ചന്‍, മോഹന്‍രാജ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. ഓണത്തിനു മുന്നോടിയായി ചടയമംഗലം റെയ്ഞ്ചിന്റെ പിരിധിയില്‍ റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്. റെയ്ഞ്ചിന്റെ ഭാഗങ്ങളില്‍ ഷാഡോ ടീമിനെ നിയോഗിച്ചിട്ടുണ്ട്.  പൊതുജനങ്ങള്‍ക്കുള്ള വിവരങ്ങള്‍ 94 00 069 459, 9400 069446, 0474 2475191 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കണമെന്ന് എസ്‌ഐ അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക