|    Mar 24 Fri, 2017 7:38 pm
FLASH NEWS

ആട്ടക്കു പകരം ഡാറ്റ കൊണ്ട് വയറു നിറയുമോ? മോദിയോട് ലാലു

Published : 5th September 2016 | Posted By: Navas Ali kn

laluprasad yadav

റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പങ്കാളിയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ രൂക്ഷ വിമര്‍ശനം. നാട്ടില്‍ ചിലവു കുറഞ്ഞ ഇന്റര്‍നെറ്റിലൂടെ കുറഞ്ഞ വിലക്ക് ഡാറ്റ എത്തിക്കുന്ന പ്രധാനമന്ത്രിയോട് പാവങ്ങള്‍ എന്തു കഴിച്ചാണ് വിശപ്പടക്കുക എന്നാണ് ലാലു ട്വിറ്ററിലൂടെ ചോദിച്ചത്. ഡാറ്റക്ക് വില കുറവാണ്, ആട്ടക്ക് കൂടുതലും, എന്നാല്‍ ഡാറ്റ കഴിച്ച് വിശപ്പടക്കാനാകുമോ എന്നാണ് ലാലുവിന്റെ ചോദ്യം.
റിലയന്‍സിന്റെ ജിയോ മൊബൈലിന്റെ പരസ്യത്തില്‍ നിന്ന മോദിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മിസ്റ്റര്‍ റിലയന്‍സ് എന്നാണ് അദ്ദേഹം മോദിയെ അഭിസംബോധന ചെയ്തത്.

(Visited 232 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക