|    Jan 17 Tue, 2017 6:36 am
FLASH NEWS

‘ആടുജീവിതം’ സിനിമയാക്കുന്നു

Published : 5th November 2015 | Posted By: SMR

പൊന്നാനി: മലയാളത്തിലെ മികച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമയാക്കുന്നു. ബ്ലസിയാണ് ആടുജീവിതം സിനിമയാക്കുന്നത്. ഇതിന്റെ പ്രഖ്യാപനം ഇന്ന് കുവൈത്തില്‍ നടക്കുമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു. ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാളത്തില്‍ എറ്റവും കൂടുതല്‍ വില്‍പ്പന നടന്ന നോവലും ഇതുതന്നെ. നോവലിലെ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുക. കളിമണ്ണ് എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ബ്ലസി ആടുജീവിതത്തിലേക്കു കടക്കുന്നത്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന മലയാളിയുടെ കടുത്ത ജീവിതാനുഭവങ്ങളാണ് ആടുജീവിതത്തിന്റെ പ്രമേയം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 107 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക