|    Sep 24 Mon, 2018 7:48 pm
FLASH NEWS

ആടുകളെ കുത്തിനിറച്ചെത്തിയ വാഹനം പിടിയില്‍; മൂന്നുപേര്‍ അറസ്റ്റില്‍

Published : 31st December 2017 | Posted By: kasim kzm

കോഴിക്കോട്: ആടുകളെ  കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്ന വാഹനം കോഴിക്കോട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പിന്‍തുടര്‍ന്ന് പിടികൂടി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ മണികണ്ഠന്‍ (45) ,മുഹമ്മദ് ഷരീഫ്(48), റഹ്മാന്‍ (25) എന്നിവരെയാണ് ചേവായുര്‍ പോലീസ് ഇന്നലെ രാവിലെ പാറോപ്പടിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. പാലക്കാടുനിന്നും എത്തിയ വാഹനത്തില്‍ 16 ആടുകള്‍ ചത്തനിലയിലായിരുന്നു.ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇവ. സാധാരണയായി പുലര്‍ച്ചെയാകുമ്പോഴേക്കും മാര്‍ക്കറ്റില്‍ എത്തിക്കാറാണ് പതിവെന്ന് ഇവര്‍ പറഞ്ഞു. ഇന്നലെ ഗതാഗതസ്തംഭനം ഉണ്ടായതിനാല്‍ എത്താന്‍ നേരം വൈകി. ആഴ്ചയില്‍ മൂന്നുതവണ തങ്ങള്‍ കോഴിക്കോട്ട് ലോഡ് എത്തിക്കാറുണ്ടെന്ന് പിടിയിലായവര്‍ അറിയിച്ചു. കോഴിക്കോട് തഹസില്‍ദാര്‍ കെ പി  സുബ്രമഹ്ണ്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് വാഹനത്തെ പിന്‍തുടര്‍ന്ന് പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss