|    Mar 25 Sat, 2017 11:49 am
FLASH NEWS

ആടിനെ കൊന്ന ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ പിടികൂടി

Published : 10th October 2016 | Posted By: SMR

പയ്യോളി: പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് സമീപത്തെ വീട്ടിലെ ആടിനെ കൊന്നതായി പരാതി.
പയ്യോളി തച്ചന്‍കുന്നിലെ കണിയാംകണ്ടി ഹാരിസിന്റെ വീട്ടിലെ ഗര്‍ഭിണിയായ ആടിനെയാണ് ശനിയാഴ്ച വൈകീട്ട് കഴുത്തിനു കയര്‍ കുരുക്കി കൊന്നത്.
തൊട്ടടുത്ത വീട്ടിലെ ടോയ്‌ലറ്റില്‍ വച്ചാണ് കൃത്യം നടത്തിയത്. ആടിനെ കാണാതായതിനെതുടര്‍ന്ന് ഉടമ തിരച്ചില്‍ നടത്തിയപ്പോഴാണ് ടോയ്‌ലറ്റില്‍ ചത്തനിലയില്‍ കണ്ടെത്തിയത്.
സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക