|    Mar 29 Wed, 2017 8:55 pm
FLASH NEWS

ആടിനെതിരായ ലൈംഗിക വൈകൃതം; അമീറിനെ അറസ്റ്റ് ചെയ്തു

Published : 2nd July 2016 | Posted By: SMR

പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട അമീറുല്‍ ഇസ്‌ലാമിനെ ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കിയ കേസിലും അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ജയിലിലെത്തിയാണ് കുറുപ്പംപടി പോലിസ് ജിഷ വധക്കേസില്‍ എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജിഷ വധക്കേസില്‍ ഈ മാസം 13 വരെയാണ് പെരുമ്പാവൂര്‍ കോടതി അമീറുല്‍ ഇസ്‌ലാമിനെ റിമാന്‍ഡു ചെയ്തിരിക്കുന്നത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെ ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കിയ കേസിന്റെ അന്വേഷണത്തിനായി പ്രതിയെ വീണ്ടും പോലിസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും. ജിഷയുടെ കൊലപാതകത്തിന് രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. സാഹചര്യ തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ പോലിസ് കേസ് എടുത്തിട്ടുള്ളത്.
ജിഷയുടെ കൊലപാതകത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ആടിനെ പീഡിപ്പിച്ച സംഭവം പ്രതിക്കെതിരേയുള്ള ശക്തമായ തെളിവായി മാറുമെന്നാണ് സൂചന. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ പ്രതിയെ 10 ദിവസം പോലിസ് കസ്റ്റഡിയില്‍ കിട്ടിയിരുന്നെങ്കിലും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തെളിവുകള്‍ പോലിസിന് ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കൊലപാതക കേസില്‍ വീണ്ടും പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധിക്കാത്തതിനാലാണ് ആടിനെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് ശ്രമിക്കുന്നത്.
ഇതിനിടെ പ്രതി അമീറുമായി സംസാരിക്കാന്‍ അവസരം ലഭിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പ്രതിഭാഗം അഭിഭാഷകനായ പി രാജന്‍ പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ ഇന്നലെ കോടതി പരിഗണിച്ചു. അടുത്തയാഴ്ച പ്രതിയെ കാണാന്‍ സാധിക്കുമെന്ന് പി രാജന്‍ പറഞ്ഞു. പ്രതിയുടെ അഭ്യര്‍ഥന പ്രകാരം കോടതിയാണ് അഭിഭാഷകനെ ഏര്‍പ്പെടുത്തി നല്‍കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day