|    Nov 20 Tue, 2018 1:04 pm
FLASH NEWS
Home   >  National   >  

ആഞ്ഞടിച്ച്, ആലിംഗനം ചെയ്ത് രാഹുല്‍

Published : 20th July 2018 | Posted By: G.A.G

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും ആരോപിച്ച രാഹുല്‍ പ്രസംഗം അവസാനിപ്പിച്ച ശേഷം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തത് സഭയില്‍ നാടകീയരംഗങ്ങള്‍ക്കിടയാക്കി. അപ്രതീക്ഷിതമായ ആലിംഗനത്തില്‍ ആദ്യം അമ്പരന്ന മോദി പിന്നീട് ചിരിയോടെ രാഹുലിനെ ഹസ്തദാനം ചെയ്തു.
റാഫേല്‍ വിമാനഇടപാടില്‍  രഹസ്യ ഉടമ്പടിയുണ്ടെന്ന നിലപാട് കള്ളമാണെന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രി രാജ്യത്തോട് ഇക്കാര്യം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇടപാടില്‍ രഹസ്യ ഉടമ്പടിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് നേരിട്ടുപറഞ്ഞതായി രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിക്കാണ് കരാര്‍ നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. മോദിക്കും അമിത് ഷായ്ക്കും അധികാരമില്ലാതെ നിലനില്‍പ്പില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. അധികാരം പോയാല്‍ പല നടപടികളും നേരിടേണ്ടിവരും. ഇതുഭയന്നാണ് അടിച്ചമര്‍ത്താന്‍ ഇരുവരും ശ്രമിക്കുന്നത്. സ്ത്രീകളും ദലിതരും ആക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുന്നു- രാഹുല്‍ ആരോപിച്ചു
മോദിക്ക് തന്റെ കണ്ണില്‍ നോക്കാന്‍ പോലും ഭയമാണ്്.  നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്‌നമില്ല. കോണ്‍ഗ്രസുകാര്‍ എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബിജെപിക്കാരില്‍ നിന്നാണ്, അതിന് എന്നും കടപ്പാടുണ്ട്്. സഭയില്‍ ഉയര്‍ന്ന കൈയടികള്‍ക്കിടെ രാഹുല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss