|    Sep 21 Fri, 2018 11:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആജീവനാന്ത പ്രസിഡന്റ് നിയമനം ഐഒഎ റദ്ദാക്കി

Published : 11th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോമണ്‍ വെല്‍ത്ത് അഴിമതിയെ തുടര്‍ന്ന് ജയില്‍വാസമനുഷ്ഠിച്ച സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗഠാലയെയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) ആജീവനാന്ത പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനം റദ്ദാക്കി. ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലെടുത്ത നിയമനം നല്‍കാനുള്ള തീരുമാനം ഇന്നലെ റദ്ദാക്കിയതായി ഐഒഎ പ്രസിഡന്റ് എന്‍ രാമചന്ദ്രന്‍ അറിയിച്ചു. മുന്‍ തീരുമാനത്തിന് നിയമസാധുതയില്ലെന്നും സാങ്കേതിക അബദ്ധം സംഭവിച്ചതാണെന്നും രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, ആജീവാനന്ത പ്രസിഡന്റ് നിയമനം വിവാദമായപ്പോള്‍ ഐഎഒയോട് വിശദീകരണമാവശ്യപ്പെട്ട് കേന്ദ്രകായിക മന്ത്രാലയം അയച്ച കാരണം കാണിക്കല്‍ നോട്ടീസും പിന്‍വലിച്ചെന്നാണ് റിപോര്‍ടുകള്‍. ഡിസംബര്‍ 27ന് ഐഒഎയുടെ വാര്‍ഷിക യോഗത്തിലാണ് കല്‍മാഡിയെയും അഭയ്‌സിങ് ചൗഠാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി തിരഞ്ഞെടുത്തത്. എന്നാല്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കളങ്കിതരായ ആളെ പ്രസിഡന്റാക്കിയതിന് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് അറിയിച്ച് സുരേഷ് കല്‍മാഡി രംഗത്തെത്തിയിരുന്നു. ചൗഠാല ഉപാധികളോടെയും രാജിസന്നദ്ധത അറിയിച്ചിരുന്നു. നിയമനം റദ്ദാക്കിയതോടെ വിവാദം കെട്ടടങ്ങിയേക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss