|    Mar 24 Fri, 2017 9:46 pm
FLASH NEWS

ആചാരങ്ങള്‍ ലംഘിച്ച് യുവതി ക്ഷേത്രത്തില്‍ കടന്നു

Published : 30th November 2015 | Posted By: SMR

മുംബൈ: ആചാരങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തിനകത്ത് കടന്ന് യുവതി പ്രാര്‍ഥിച്ചു. അഹ്മദ് നഗറിലെ ഷാനി ക്ഷേത്രത്തിലാണ് യുവതി ഒമ്പതു പടവുകള്‍ കടന്നെത്തിയത്. ഇവിടെ സ്ത്രീകള്‍ക്കു പ്രവേശനമില്ല.
സംഭവത്തെത്തുടര്‍ന്ന് ഏഴു സുരക്ഷാ ജീവനക്കാരെ ക്ഷേത്ര കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തു. ക്ഷേത്രത്തില്‍ ശുദ്ധികലശം ആരംഭിച്ചു.
ക്ഷേത്രത്തിലെ സുരക്ഷാ ബാരിക്കേഡ് ചാടിക്കടന്നാണ് യുവതി ദര്‍ശനം നടത്തിയത്. ശുദ്ധികലശത്തിന്റെ ഭാഗമായി ക്ഷേത്രവിഗ്രഹത്തില്‍ നാട്ടുകാര്‍ പാലഭിഷേകം നടത്തി.
യുവതിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്നും നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് എംഎല്‍എ പ്രണിതി ഷിന്‍ഡെ പറഞ്ഞു.

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക