|    Dec 11 Tue, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ആചാരങ്ങളില്‍ കടന്നുകയറുന്നത് അവസാനിപ്പിക്കണം

Published : 18th November 2018 | Posted By: kasim kzm

കൊച്ചി:മതസമൂഹങ്ങളുടെ ആചാര-അനുഷ്ഠാന-വിശ്വാസങ്ങളില്‍ കടന്നുകയറി ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്നു ഭരണഘടനാ സ്ഥാപനങ്ങള്‍ പിന്തിരിയണമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്).
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കടന്നുകയറി ക്ഷതമേല്‍പിക്കാനും ഈശ്വരവിശ്വാസികളെ വ്രണപ്പെടുത്താനും കഴിഞ്ഞ കുറച്ചുനാളുകളായി ശ്രമം നടന്നു വരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെസിഎഫ് സംസ്ഥാന ജനറല്‍ അസംബ്ലി വിലയിരുത്തി.പാലാരിവട്ടം പിഒസിയിലാണ് യോഗം ചേര്‍ന്നത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും കേന്ദ്ര വനിതാ കമ്മീഷനും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകളും വിവിധ ഭരണഘടനാ സ്ഥാപനങ്ങളുമാണ് ഇത്തരം ശ്രമങ്ങള്‍ നടത്തിവരുന്നത്.
ഇന്ത്യ മതേതര രാഷ്ട്രമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 28 വരെ ആര്‍ട്ടിക്കിളുകള്‍ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളുടെ ആരാധന-പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അസഹിഷ്ണുതയ്ക്ക് കാരണമാവാത്ത മതങ്ങളുടെ ഒരു ആചാരവും ഒരു പ്രവൃത്തിയും ഭരണഘടനാ വിരുദ്ധമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെയും ലക്ഷ്യങ്ങളെയും തകര്‍ക്കുന്ന മതപരമായ പ്രവര്‍ത്തനങ്ങളെ ഭരണഘടനാ ലംഘനമായി കണക്കാക്കി നിരോധിക്കാവുന്നതാണ്. എന്നാല്‍, 2000 വര്‍ഷം പാരമ്പര്യമുള്ള കുമ്പസാരം ക്രൈസ്തവത്തെ ധര്‍മവും അവകാശവും അനുഷ്ഠാനവുമാണ്. അത് നിരോധിക്കണമെന്നോ സ്ത്രീകള്‍ കുമ്പസരിക്കരുത് എന്ന് പറയാനോ ഒരു ഭരണഘടനാ സ്ഥാപനത്തിനോ സര്‍ക്കാരിനോ അവകാശമില്ല.
കുമ്പസാരത്തെ അവഹേളിച്ചും വനിതകള്‍ കുമ്പസരിക്കരുത് എന്ന് പറഞ്ഞും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ പരസ്യമായി മാപ്പ് പറഞ്ഞ് ആഗസ്തില്‍ വിജ്ഞാനകൈരളി പിന്‍വലിക്കണമെന്നും കെസിഎഫ് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss