|    Nov 19 Mon, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ആങ്കറയിലെ യുഎസ് എംബസിക്കു നേര്‍ക്ക് വെടിവയ്പ്

Published : 21st August 2018 | Posted By: kasim kzm

ആങ്കറ: തുര്‍ക്കി തലസ്ഥാനമായ ആങ്കറയിലെ യുഎസ് എംബസി ഓഫിസിനു നേര്‍ക്ക് വെടിവയ്പ്. ഇന്നലെ പ്രാദേശിക സമയം രാവിലെ അഞ്ചിന് വാഹനത്തിലെത്തിയ അക്രമികള്‍ എംബസിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. അഞ്ചുതവണ വെടിവയ്പ് നടത്തിയ ശേഷം കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനിന്റെ ജനല്‍ തകര്‍ന്നെങ്കിലും ആളപായമില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈദുല്‍ അസ്ഹ അവധിയായതിനാല്‍ ഒരാഴ്ചത്തേക്ക് അടയ്ക്കാനിരിക്കെയാണ് എംബസിക്ക് നേര്‍ക്കുള്ള ആക്രമണം. തുര്‍ക്കിയില്‍ തടവില്‍ കഴിയുന്ന യുഎസ് പാതിരി നിന്നുള്ള പാസ്റ്ററായ ആന്‍ഡ്രൂ ബ്രന്‍സന്റെ വിചാരണാ നടപടികള്‍ തുടങ്ങാനിരിക്കെയാണു വെടിവയ്പ്. പാതിരിയുടെ വിചാരണയാണു വെടിവയ്പിനു പിന്നിലെ കാരണമെന്നാണു കരുതുന്നത്.
ആങ്കറയിലെ യുഎസ് എംബസിക്കും ഇസ്താംബൂളിലെ യുഎസ് കോണ്‍സുലേറ്റിനും നേര്‍ക്ക് ഇതിനു മുമ്പും നിരവധിതവണ ആക്രമണ മുണ്ടായിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss