|    Aug 19 Sat, 2017 3:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആഘോഷ വേളകളില്‍ കൂടുതല്‍ വിമാന സര്‍വീസിന് ശ്രമിക്കും

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ആഘോഷവേളകളില്‍ കേരളത്തെ ബന്ധിപ്പിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ ലഭ്യമാക്കുന്നതിന് ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വന്തമായി 20 വിമാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന വ്യോമയാന നയത്തിലെ വ്യവസ്ഥ എയര്‍കേരള പദ്ധതിക്ക് തടസ്സമാണെന്നും മന്ത്രി അറിയിച്ചു.
ദുരന്തനിവാരണ സമിതിയുടെ അടുത്ത യോഗത്തില്‍ വയനാട് ജില്ലയെ ഉള്‍പ്പെടെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മലബാറിലെ ക്ഷേത്ര സ്ഥാനീയര്‍ക്കും കോലധാരികള്‍ക്കും നല്‍കിവരുന്ന സാമ്പത്തികസഹായം ധനകാര്യവകുപ് അനുമതി നല്‍കിയാല്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക