|    Nov 18 Sun, 2018 6:59 am
FLASH NEWS

ആഘോഷമാക്കി പ്രവേശനോല്‍സവം

Published : 2nd June 2017 | Posted By: fsq

 

കോട്ടയം: പ്രവേശനോല്‍സവമായ ഇന്നലെ ജില്ലയില്‍ മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ സംഘടിപ്പിച്ചും കുരുന്നുകളെ സ്വീകരിച്ചു. വിവിധ സ്‌കൂളുകളില്‍ വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് നടന്നത്. ഒന്നാം ക്ലാസ് പ്രവേശനത്തിന് എത്തിയ നവാഗതരെ സ്വീകരിക്കാനുള്ള പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇളമ്പള്ളി ഗവ. യുപി സ്‌കൂളില്‍ ഡോ. എന്‍ ജയരാജ് എംഎല്‍എ നിര്‍വഹിച്ചു. നാടിന്റെ പൈതൃക സമ്പത്തായ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മികവോടെ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കുന്നതിനു പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നവാഗതരെ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പും തദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എല്ലാ സ്‌കൂളുകളിലും പ്രവേശനോല്‍സവം ഒരുക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്തോടെ നവീകരച്ച സയന്‍സ് ലാബ്, വിപുലീകരിച്ച ലൈബ്രറി, ജൈവ വൈവിധ്യ ഉദ്യാനം കൃഷിത്തോട്ട നിര്‍മാണം തുടങ്ങിയ 17 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചടങ്ങില്‍ നിര്‍വഹിച്ചു.  ചങ്ങനാശ്ശേരി: ചങ്ങനാശേരി ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോല്‍സവം കുറിമ്പനാടം സെന്റ് ആന്റണീസ് എല്‍പിഎസില്‍ സി എഫ് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് അഞ്ചുപങ്കില്‍ അധ്യക്ഷത വഹിച്ചു.മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോസഫ്,സ്‌കൂള്‍ ഗ്രാന്റ്,മെയിന്റന്‍സ് ഗ്രാന്‍ഡ് വിതരണം ചെയ്തു. എഇഒ ഡോ.കെ എ അപ്പുകുട്ടന്‍ പഠനനേട്ട കലണ്ടര്‍ പ്രകാശനം ചെയ്തു. മാടപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് പി എബ്രഹാം വിദ്യാലയ ഗുണത പുസ്‌കത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ ജെയ്‌സണ്‍ കെ മാത്യു സംസാരിച്ചു. വാര്‍ഡ് മെംബര്‍ ജോണ്‍ കുരിശുമൂട്ടില്‍ അസി. മാനേജര്‍ ഫാ. ജോബിന്‍ ആനകല്ലുങ്കല്‍, പിടിഎ പ്രസിഡന്റ് ജോളി ജോസഫ്, എച്ച് എം ബിനു ജോയി, സ്റ്റാഫ് സെക്രട്ടറി നിര്‍മലാ മരിയ ആന്റണി സംസാരിച്ചു.നഗരസഭാ ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനവും പ്രവേശനോല്‍സവവും പെരുന്ന ഗവ. എല്‍പി സ്‌കൂളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യുമണമേല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പി എ നസീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ജി സുഗതന്‍, അനില്‍കുമാര്‍, നസീമ മജീദ്, ബിനോയ്, ജോബി, എച്ച് എം റെജീന ടീച്ചര്‍ സംസാരിച്ചു.എസ്ബി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോല്‍സവം സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പി കൊട്ടാരം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മാര്‍ട്ടിന്‍ കുരിശുംമൂട്ടില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജോസ് ജോസഫ്, ഹെഡ്മാസ്റ്റര്‍ തോമസ് സി, ഓവേലി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഷാജി,അക്വിന്‍സ് മാത്യൂസ്, വര്‍ഗീസ് ആന്റണി, കെ ജെ ജോസഫ്, സംസാരിച്ചു.കടമാഞ്ചിറ ഗവ. എല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.എച്ച് എം എസ് പ്രകാശ്,ബ്ലോക്ക്് പഞ്ചായത്ത് അംഗ ബിനോയ് ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ സോണിഫിലിപ്പ്,ബീന ഇബ്രാഹിം, സ്‌നേഹലത ഗോപാലകൃഷ്ണന്‍, പുഷ്പവല്ലി ടീച്ചര്‍ സംസാരിച്ചു. മൂഹമ്മദന്‍സ് എല്‍പിസ്‌കൂളില്‍ പ്രവേശനോല്‍സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ഷെറഫുദ്ദീന്‍ സാഹിബ് അധ്യക്ഷത വഹിച്ചു. ഡോ.സക്കീര്‍ ഹുസൈന്‍ മെമ്മോറിയല്‍ ഭാരതീയ വിദ്യാവിഹാര്‍ സിബിഎസ്ഇ സ്‌കൂളിലെ പ്രവേശനോല്‍സവം നടത്തി.സ്‌കൂള്‍ ചെയര്‍മാന്‍ കെ എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.  കാഞ്ഞിരപ്പള്ളി: എകെജെഎം എച്ച്എസ്എസില്‍ നടന്ന പ്രവേശനോല്‍സവം ഫാ. ആന്‍ഡ്രു റോഡ്‌റിഗസ് എസ് ജെ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഇടശ്ശേരി എസ്‌ജെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, ജോഷി അഞ്ചനാട്ട്, മാത്യു ഡെമിനിക് കെ, ടോമി കരിപ്പാപ്പറമ്പില്‍, ടോമി ജോസ് എന്നിവര്‍ സംസാരിച്ചു. പൊടിമറ്റം സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ പ്രവേശനോല്‍സവം ആഘോഷമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പഴുവക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. എംജി യൂനിവേഴ്‌സിറ്റിയില്‍ എംഎ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ഥി സിയാന പി എസിനെ ചടങ്ങില്‍ ആദരിച്ചു. സിസ്റ്റര്‍ ആന്‍മരിയ യൂനിഫോം വിതരണോദ്ഘാടനം നടത്തി. തമ്പിക്കുട്ടി പുസ്തക വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രധാനധ്യാപിക അല്‍ഫോന്‍സാ പാലത്തുങ്കല്‍, ഷേര്‍ലി തോമസ്, ഡെയ്‌സി ജോര്‍ജ്കുട്ടി, ജോണ്‍സണ്‍ ഇ എ, പ്രസാദ് എം ടി സംസാരിച്ചു. വൈക്കം: വൈക്കം ആശ്രമം സ്‌കൂളില്‍ പ്രവേശനോല്‍സവം എറണാകുളം റെയ്ഞ്ച് ഐജി പി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിപുലമായ ഒരുക്കങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ ഐജിയെ സ്വീകരിച്ചത്. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ജിനേഷ്, പ്രിന്‍സിപ്പാള്‍മാരായ പി ആര്‍ ബിജി, കെ വി പ്രദീപ്കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss