|    May 29 Mon, 2017 5:58 am
FLASH NEWS

ആഘോഷങ്ങള്‍ ജോലിയെ ബാധിക്കരുതെന്ന ഉത്തരവിറങ്ങി

Published : 31st August 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്തവിധം പ്രവര്‍ത്തനസമയം ഒഴിവാക്കി ക്രമീകരിക്കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഓഫിസുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാത്തവിധം ക്രമീകരിച്ചായിരിക്കണം ആഘോഷങ്ങള്‍. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ സപ്തംബര്‍ 12ന് തുടങ്ങും. 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി വരുന്ന പ്രത്യേക സാഹചര്യമാണ്. അതുകൊണ്ട്, പ്രവൃത്തിസമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കുന്നതാവും ഉചിതം. ഇക്കാര്യങ്ങള്‍ എല്ലാ വകുപ്പുമേധാവികളും ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day