|    Aug 22 Wed, 2018 11:18 am
FLASH NEWS

ആഘോഷങ്ങളില്ലാതെ എംടിയുടെ 85ാം പിറന്നാള്‍

Published : 3rd August 2018 | Posted By: kasim kzm

കോഴിക്കോട്്്: നിറഞ്ഞൊഴുകിയ നിളയെ മനസ്സില്‍ കണ്ടാകണം മലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍ നായര്‍ ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. നീര്‍ച്ചാലായി മാറിയ നിളയെ പറ്റി നൊമ്പരപ്പെട്ട എഴുത്തുകാരനാണ് എം ടി. ഇനിയൊരിക്കലും നിളയെപറ്റി എഴുതുകയോ പറയുകയോ ചെയ്യില്ലെന്ന് ആവര്‍ത്തിക്കുകയുണ്ടായി. ലോകസമുദ്രങ്ങളേക്കാള്‍ നിളക്ക് പരിഗണന നല്‍കിയ എം ടിയെ സന്തോഷിപ്പിക്കുന്നവിധം കാലവര്‍ഷത്തിന്റെ കാരുണ്യത്തില്‍ നിള കരകവിയുകയാണ്.
അതിന്റെ ശുഭവാര്‍ത്തകള്‍ കേട്ടാണ് എം ടിയുടെ 85ാം പിറന്നാള്‍ ദിനം കടന്നുപോയത്.ജനനതിയ്യതി ജൂലൈ 15 ആണെങ്കിലും നക്ഷത്രമനുസരിച്ച് ഇന്നലെയായിരുന്നു പിറന്നാള്‍. കര്‍ക്കിടകത്തിലെ ഉത്രട്ടാതി. പിറന്നാളിന് പ്രത്യേകമായി ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. പതിവുദിനമായാണ് ഈ ദിവസത്തെയും എം ടി പരിഗണിച്ചിരുന്നത്.
എങ്കിലും അതിഥികള്‍ പലരും ആശംസയുമായി എത്തി. കൊട്ടാരം റോഡിലെ സിതാരയില്‍ രാവിലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എത്തി. കവി പി കെ ഗോപി പ്രിയപ്പെട്ട എഴുത്തുകാരന് ആയുരാരോഗ്യസൗഖ്യം നേരാന്‍ എത്തിയിരുന്നു. പി വി ഗംഗാധരന്‍, ഇളയിടത്ത് വേണുഗോപാല്‍ എന്നിവരും എംടിയെ രാവിലെ തന്നെ സന്ദര്‍ശിച്ചു. വലിയ ആഘോഷമില്ലെങ്കിലും കുടുംബാംഗങ്ങള്‍ക്കും മറ്റുമായി പായസം ഉള്‍പ്പെടെ ചെറിയസദ്യ ഒരുക്കിയിരുന്നു. എംടിയുടെ സഹധര്‍മ്മിണി കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി, പേരക്കുട്ടി മാധവ്്, സഹായിയും എഴുത്തുകാരനുമായ എന്‍ പി വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഉച്ചകഴിഞ്ഞ്്് എം ടി മുത്തപ്പന്‍കാവിനടുത്തുള്ള കോസ്—മോസ് ഫല്‍റ്റിലേക്ക് തിരിച്ചു. അവിടെ എം ടിയുടെ ഓഫീസ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. എഴുത്തച്ഛന്‍ പുരസ്—കാരം, ജെ സി ഡാനിയേല്‍ അവാര്‍ഡ്്് തുടങ്ങിയ പുരസ്—കാരങ്ങളും മറ്റും ഇവിടെയാണ് ഉള്ളത്. വായിച്ചു തുടങ്ങിയതും വായിക്കാനുള്ളതുമായ പുസ്തകങ്ങളും വാരികകളും മറ്റും അടുക്കിവെച്ചിരിക്കുന്നു.
കസേരയില്‍ ആതിഥേയനായി എം ടി, ഇവിടെയും അതിഥികള്‍ക്ക് ക്ഷാമമുണ്ടായില്ല. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ഡിസിസി പ്രസിഡണ്ട് അഡ്വ. ടി സിദ്ദീഖ് തുടങ്ങിയവര്‍ എത്തി. എല്ലാവരെയും സ്്—നേഹം നിറഞ്ഞ പുഞ്ചിരിയോടെ എം ടി സ്വീകരിച്ചു. കുറഞ്ഞ വാക്കുകളില്‍ കുശലപ്രശ്—നം. സൗഹൃദം പുതുക്കല്‍. പിന്നെ യാത്ര പറച്ചില്‍. അങ്ങനെ തികച്ചും ലാളിത്യത്തില്‍ ഒതുക്കി എല്ലാം. എണ്‍പത്തഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നും മലയാള സാഹിത്യത്തിന് അമൂല്യ സംഭാവനകള്‍ നല്‍കാന്‍ എം ടിക്ക് സാധിക്കട്ടെ എന്ന് ആശംസ സന്ദേശത്തില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss