|    Feb 21 Tue, 2017 11:08 am
FLASH NEWS

ആഗ്രോ ഫ്രൂട്ട്‌സ് ഫാക്ടറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Published : 22nd October 2016 | Posted By: SMR

പുനലൂര്‍: ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആഗ്രോ ഫ്രൂട്ട്‌സ് ഫാക്ടറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. കോടികണക്കിന് രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ ഫാക്ടറിയില്‍ ഉല്പാദനം ആരംഭിക്കാന്‍ കഴിയുന്നില്ല.കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പ്രധാനപ്പെട്ട പഴ സംസ്‌കരണശാലയാണ് പുനലൂരില്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഫാക്ടറിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിനായി കോടികള്‍ ചെലവഴിച്ചു. ആധുനിക സംവിധാനങ്ങളെല്ലാം ഇവിടെ ഏര്‍പ്പെടുത്തുകയും ചെയ്തു. പഴ സംസ്‌കരണത്തിനുള്ള ആധുനിക സംവിധാനങ്ങളെല്ലാം സ്വീകരിച്ചതോടെ വന്‍ ഉല്പാദനത്തിനാണ് കളമൊരുങ്ങിയത്. ജനപ്രിയ ഉല്പന്നങ്ങളായ മാംഗോ ജ്യോതി പോലുള്ള ഉല്പന്നങ്ങള്‍ നിര്‍മിച്ച് ഫാക്ടറി വന്‍ ലാഭത്തിലെത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിക്കുകയും ചെയ്തു.എന്നാല്‍ പിന്നീട് കാണുന്നത് ഫാക്ടറിയുടെ താളം തെറ്റുന്നതാണ്. ഉല്പാദനമില്ലാതെ ഫാക്ടറി നാഥനില്ലാ കളരിയായി മാറി. ജനപ്രിയ ഉല്പന്നങ്ങള്‍പോലും പുറത്തിറക്കാന്‍ കഴിയാതെ ഫാക്ടറി പ്രതിസന്ധിയിലായി. മാനേജ്‌മെന്റിന്റെ അലംഭാവം ഫാക്ടറിയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. നൂറുകണക്കിന് ജീവനക്കാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പൂട്ടിയ നിലയിലായി. കേരളത്തിലെ പ്രമുഖ പഴസംസ്‌കരണശാലയായിരുന്ന ആഗ്രോ ഫ്രൂട്ട്‌സ് ഉല്‍പാദനം നിര്‍ത്തിവച്ചതോടെ സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ വന്‍ലാഭം കൊയ്യുകയാണ്. ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ പുറത്തിറക്കി ജനങ്ങളുടെ വിശ്വാസം നേടിയ സ്ഥാപനമാകട്ടെ മാനേജ്‌മെന്റിന്റെ അനാസ്ഥമൂലം തകര്‍ച്ചയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക