|    Oct 17 Wed, 2018 12:42 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആഗ്രയില്‍ തീവണ്ടി പാളം തെറ്റി

Published : 24th September 2017 | Posted By: fsq

 

ആഗ്ര: ആഗ്ര-ഗ്വാളിയോര്‍ പാസഞ്ചര്‍ ട്രെയിനിന്റെ രണ്ടു കോച്ചുകള്‍ പാളം തെറ്റി. ആഗ്ര കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലാണ് അപകടം. അപകടം നടക്കുമ്പോള്‍ വണ്ടിയില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ട്രെയിന്‍ വൃത്തിയാക്കാന്‍ യാര്‍ഡിലേക്ക് മാറ്റുമ്പോഴായിരുന്നു പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.  കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒട്ടേറെ തീവണ്ടികള്‍ പാളം തെറ്റിയിരുന്നു. ആഗസ്ത് 20ന് കലിംഗ-ഉത്കല്‍ പൂരി ഹരിദ്വാര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ മുസഫര്‍നഗറില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss