|    Mar 23 Thu, 2017 7:56 pm
FLASH NEWS

ആഗോള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബ്ലോഗ് എക്‌സ്പ്രസ്‌

Published : 21st March 2017 | Posted By: fsq

 

കൊച്ചി: ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗ് എക്‌സ്പ്രസ് നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗര്‍മാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ഇന്നലെ രാവിലെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് 15 ദിവസത്തെ യാത്ര. ടൂറിസം വിപണനത്തിന് കേരളം ആവിഷ്‌കരിച്ച അതിനൂതന സംരംഭമാണ് ബ്ലോഗ് എക്‌സ്പ്രസെന്നും അത് വരും വര്‍ഷങ്ങളിലും വിപണനത്തിന്റെ നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിനു സുപ്രധാനമായ ടൂറിസം മേഖലയില്‍ സാരമായ പുരോഗതിക്ക് ഇത് സഹായകമായി. ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും മേഖലയുടെ വളര്‍ച്ചയ്ക്കും ബ്ലോഗ് എക്‌സ്പ്രസിന്  കഴിയുമെന്ന് മന്ത്രി പറഞ്ഞു.ബ്രിട്ടന്‍, കാനഡ, അമേരിക്ക, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഇറ്റലി, മലേസ്യ, സ്വീഡന്‍, അര്‍ജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായ ദീപാന്‍ഷു ഗോയലും ബ്ലോഗ് എക്‌സ്പ്രസില്‍ യാത്രയ്ക്കുണ്ട്. ഉദ്ഘാടന ദിവസമായ ഇന്നലെയും 26നും കൊച്ചി, ഇന്ന് ആലപ്പുഴ, നാളെ കുമരകം, 23ന് തേക്കടി, 24നും 25നും മൂന്നാര്‍, 27നും 28നും തൃശൂര്‍, 29ന് കോഴിക്കോട്, 30ന് വയനാട്, 31ന് കണ്ണൂര്‍, ഏപ്രില്‍ ഒന്നിനും രണ്ടിനും കാസര്‍കോട് എന്നിവിടങ്ങളിലൂടെ റോഡുമാര്‍ഗം സഞ്ചരിക്കുന്ന ബ്ലോഗ് എക്‌സ്പ്രസ് ഏപ്രില്‍ മൂന്നിന്  തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. രണ്ടാഴ്ചത്തെ പര്യടനത്തിലൂടെ അടുത്തറിയുന്ന കേരളത്തിന്റെ പ്രകൃതിഭംഗിയെപ്പറ്റി യാത്രികര്‍ ബ്ലോഗുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതും. മൂന്നു പതിപ്പുകളിലുമായി 87 ബ്രാന്‍ഡ് അംബാസഡര്‍മാരാണു കേരളക്കാഴ്ചകള്‍ കാണാനെത്തിയത്.  ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍, ഡെപ്യൂട്ടി ഡയറക്ടര്‍  വി എസ് അനില്‍ പങ്കെടുത്തു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക