|    Oct 23 Tue, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആഗോള മല്‍സര സൂചിക : ഇന്ത്യ 40ാം സ്ഥാനത്ത്

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സരക്ഷമതാ സൂചികയില്‍ ഇന്ത്യക്ക് 40ാം റാങ്ക്. ഈ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് സിംഗപ്പൂരുമുണ്ട്. ലോകത്തെ 137 രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 39ാം സ്ഥാനത്തായിരുന്നു. അതേസമയം, ഇന്ത്യയുടെ അയല്‍രാജ്യമായ ചൈന സൂചികയില്‍ 27ാം സ്ഥാനത്താണുള്ളത്. വിവരവിനിമയ-സാങ്കേതികവിദ്യാ മേഖലകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതായി ലോക സാമ്പത്തിക ഫോറം വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയില്‍ സ്വകാര്യ മേഖലകളിലെ വാണിജ്യത്തിലെ അഴിമതിയാണ് പ്രധാന തടസ്സമെന്നു നിരീക്ഷിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss