|    Sep 21 Fri, 2018 5:39 pm
FLASH NEWS

ആഗോള ഭീമന്‍മാര്‍ക്ക് വേണ്ടി മോദി ഇന്ത്യയെ തകര്‍ക്കുന്നു

Published : 17th January 2017 | Posted By: fsq

 

ശാസ്താംകോട്ട: ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും കള്ളപ്പണക്കാരായി ചത്രീകരിക്കുന്ന നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കാന്‍ യോഗ്യനല്ലന്ന് സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി സി ശ്യാംസുന്ദര്‍ അഭിപ്രായപ്പെട്ടു. നോട്ട് പിന്‍വലിക്കലിനെതിരെ മുസ്്‌ലീം യൂത്ത്‌ലീഗ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ശാസ്താംകോട്ടയില്‍ സംഘടിപ്പിച്ച ക്യൂവലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുന്‍ഗാമികള്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ വികസന കുതിപ്പിന് ഒറ്റ രാത്രികൊണ്ട് കടിഞ്ഞാണിട്ട് മൂന്ന്പതിറ്റാണ്ടോളം പിന്നോട്ടടിക്കുകയായിരുന്നു മോദി. രാജ്യത്ത് മതസൗഹാര്‍ദ്ദം തകര്‍ത്ത് ജനങ്ങളെ വര്‍ഗ്ഗീയ ചേരി തിരിവിലേക്ക് നയിക്കുകയാണ് മോദി. അഭിപ്രായ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഇവര്‍ക്ക് ഗോഡ്‌സെയുടെ പിന്തുടര്‍ച്ചാവകാശം തീര്‍ച്ചയായും അവകാശപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് പോരുവഴി ഷിഹാബ് അധ്യക്ഷത വഹിച്ചു. തോപ്പില്‍ ജലാലുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. പിഐ അബ്ദുല്‍ അസീസ് കക്കാകുന്ന് ഉസ്മാന്‍. അഡ്വ.കാര്യറ നസീര്‍, പോരുവഴി ഹുസൈന്‍, കാരാളി വൈഎ സമദ്, സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss